തമിഴിലും തിളങ്ങാൻ 'ബെത്‌ലഹേം'; 'ഇല്ലേ ഇല്ല' വീഡിയോ ഗാനം പുറത്തുവിട്ടു

 

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 200 കോടി ക്ലബ്ബിൽ ഇടംനേടിയ വമ്പൻ വിജയത്തിന് ശേഷം തമിഴ്, തെലുങ്ക് പതിപ്പുകളിലേക്ക്. നാലാം തീയതി ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നതിന് മുന്നോടിയായി, ചിത്രത്തിലെ തമിഴ് പതിപ്പിലെ 'ഇല്ലേ ഇല്ല' എന്ന ഗാനത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിഷ്ണു എടവന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്.

<a style="border: 0px; overflow: hidden" href=https://youtube.com/embed/SsYa0K442lg?autoplay=1&mute=1><img src=https://img.youtube.com/vi/SsYa0K442lg/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden;" width="640">

ഓഗസ്റ്റ് 21-ന് ഓണം റിലീസായെത്തിയ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയിരിക്കുകയാണ്. 'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ മമിത ബൈജുവാണ് നായിക. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം കൂടിയാണിത്.

ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, ശ്രിന്ദ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.