ഡബ്ല്യുസിസി എനിക്കെതിരേ ചില ആളുകളെ ഇറക്കി കളിക്കുന്നുണ്ട്, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ക്രെഡിറ്റ് അവർക്ക് എടുക്കാനാകില്ല; ഭാഗ്യലക്ഷ്മി

 

ഡബ്ല്യൂസിസി നായികമാർക്കു വേണ്ടി മാത്രമാണോ എന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റം വരണം എന്ന് പറയുന്നത് പോലെ ഡബ്ല്യൂസിസിയിലും മാറ്റം വരണമെന്നും ഭാഗ്യലക്ഷ്മി.

സിനിമാ രംഗത്ത് മറ്റ് പല മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളുണ്ട്. അവരെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. അവരോട് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്ന് പറയേണ്ടത് ഒരു വിഷയം പുറത്ത് വരുമ്പോഴല്ല. തുടക്കക്കാലത്ത് ഒരുപാട് തവണ ഡബ്ല്യുസിസിയോട് സിനിമയിലെ സ്ത്രീകളെയെല്ലാവരെയും വിളിച്ച് ജനറൽ ബോഡി പോലെ ഒന്ന് കൂടൂ എന്ന് ഞാൻ പറഞ്ഞു. പക്ഷെ ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളിൽ എനിക്ക് നിരാശയാണുണ്ടായത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ക്രെഡിറ്റ് ഡബ്ല്യുസിസിക്ക് എടുക്കാനാകില്ല. സർക്കാരാണ് കമ്മിറ്റി രൂപീകരിച്ചത്. ഡബ്ല്യുസിസി എന്നെ ടാർഗെറ്റ് ചെയ്യുന്നുണ്ട്. ചില ആളുകളെ വച്ച് കളിക്കുന്നുണ്ട്. അത് താൻ കാര്യമാക്കുന്നില്ല- ഭാഗ്യലക്ഷ്മി പറഞ്ഞു.