ബ്ലോക്ബസ്റ്റർ ചിത്രം 'ധുരന്ദർ' ഒടിടിയിലേക്ക്
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ആക്ഷൻ ത്രില്ലർ 'ധുരന്ദർ' ഒടിടിയിലേക്ക്. ചിത്രം ജനുവരി 30 മുതൽ നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കും. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ തുടങ്ങി വൻ താരനിയുള്ള ചിത്രം ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ആൻമരിയ കലിപ്പിലാണ്' എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സാറാ അർജുന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'ധുരന്ദർ
ഡിസംബർ 5ന് റിലീസായ ചിക്രം ബോക്‌സ് ഓഫിസ് റെക്കോഡുകൾ തകർക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്.ചിത്രത്തിൽ അണ്ടർ കവർ ഏജന്റായാണ് രൺവീർ സിങ് എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാർച്ച് 19നാണ് ധുരന്ധറിന്റെ രണ്ടാം ഭാഗം തിയെറ്ററിലെത്തുക. സിനിമയിലെ പാട്ടുകളും അക്ഷയ് ഖന്നയുടെ നൃത്തവും സമൂഹമാധ്യമങ്ങളിലും വൈറലായി മാറിയിരുന്നു.