മകൾ ദുവയ്ക്ക് രണ്ടാം പിറന്നാൾ; മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ദീപികയും രൺവീറും

 

മകൾ ദുവ പദുക്കോൺ സിങ്ങിന്റെ രണ്ടാം പിറന്നാൾ ദിനത്തിൽ മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിനിടെയാണ് ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലുള്ള ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടത്.

View this post on Instagram

A post shared by Ranveer Singh (@ranveersingh)

ചിത്രങ്ങളിൽ മകൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് ദമ്പതികൾ പങ്കുവെച്ചിരിക്കുന്നത്. കൈകൾ കൊണ്ട് മുഖം മറച്ചുപിടിച്ച ദുവയെ ദീപികയും രൺവീറും ചേർത്തുപിടിക്കുന്നതും, രൺവീർ മകളെ കൈയിലെടുത്ത് നിൽക്കുമ്പോൾ ദീപികയുടെ നിറവയറിൽ സ്നേഹത്തോടെ തലോടുന്നതുമായ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൻ തരംഗമായി മാറി.

2018-ൽ ഇറ്റലിയിൽ വെച്ച് വിവാഹിതരായ ദീപികയ്ക്കും രൺവീറിനും 2024 സെപ്റ്റംബറിലാണ് ആദ്യ പുത്രി ദുവ ജനിക്കുന്നത്. തങ്ങൾ രണ്ടാമതും മാതാപിതാക്കളാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷവാർത്ത ഈ വർഷം ആദ്യ