ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ 'ഡിസി'; ലോകേഷിനും അനിരുദ്ധിനും വാമിഖയ്ക്കും പ്രശംസ

 

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി' (DC) ബോക്സ് ഓഫീസിൽ തരംഗമാകുന്നു. ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആഗോളതലത്തിൽ 100 കോടി കളക്ഷൻ നേടി.

ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് കനകരാജ് നായകനായുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ, ചന്ദ്ര എന്ന കഥാപാത്രത്തെയാണ് വാമിഖ ഗബ്ബി അവതരിപ്പിച്ചത്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് വലിയ കരുത്ത പകർന്നു.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രത്തിൽ സഞ്ജന കൃഷ്ണമൂർത്തിയും പ്രധാന വേഷത്തിലെത്തുന്നു. 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ആക്ഷനും പ്രണയത്തിനും വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.