അപമാനകരമായ ഉള്ളടക്കം, വ്യക്തിപരമായി അധിക്ഷേപിച്ചു; യൂട്യൂബർക്കെതിരെ പരാതി നൽകി അഭിരാമി സുരേഷ്
Updated: Sep 29, 2024, 14:44 IST
ഗായിക അമൃത സുരേഷ് സൈബര്‍ ആക്രമണം നേരിടുവെന്ന് വ്യക്തമാക്കിയിരുന്നു. മകള്‍ അവന്തിക ബാലയ്‍ക്ക് എതിരെ വീഡിയോയില്‍ പ്രതികരിച്ച പശ്ചാത്തലത്തിലുള്ള സംഭവങ്ങളാണ് സൈബര്‍ ആക്രമണത്തിന് കാരണം. ഗായിക അമൃത സുരേഷിന്റെ സഹോദരിയും ആക്രമണം നേരിട്ടു. ആരോപണം ഉന്നയിച്ച യൂട്യൂബര്‍ക്ക് എതിരെ താൻ നിയമപടി സ്വീകരിച്ചു എന്ന് അറിയിച്ചിരിക്കുകയാണ് തന്റെ കുറിപ്പിലൂടെ ഗായിക അഭിരാമി സുരേഷ്.
അമപാനകരമായ ഉള്ളടക്കം ഒരു യൂട്യൂബര്‍ വീഡിയോ ചെയ്‍തെന്നാണ് അഭിരാമി സുരേഷ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു തെളിവുമില്ലാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സഹോദരിയുടെ ധാര്‍മികതയെ ചോദ്യം ചെയ്‍തു. അയാള്‍ എന്നെയും സ്വഭാവഹത്യ ചെയ്‍തിരിക്കുകയാണ്. സഹോദരിയുടെ മുൻ പങ്കാളികളും ആയി താൻ ബന്ധമുണ്ടാക്കാനും സാധ്യതയുണ്ട് എന്നതടക്കം അയാള്‍ ആരോപിച്ചെന്നും വ്യക്തമാക്കുന്നു അഭിരാമി.