കമൽഹാസൻ നിർമിക്കുന്ന ചിത്രം ധർമ്മൻ വരുന്നു. ഡോക്ടറായി രജനീകാന്ത്
കമൽഹാസന്റെ രാജ്കമൽ ഫിലിംസ് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'ധർമൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ചിത്രത്തിൽ ജനീകാന്ത് ഡോക്ടറായാണ് എത്തുന്നത്.രജനീകാന്തിന്റെ 173-ാ മത് ചിത്രം കൂടിയാണ് ധർമ്മൻ. അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അശ്വത് മാരിമുത്തു. അനിരുധ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ സിമ്രാൻ, - റാഷി ഖന്ന, യോഗി ബാബു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. അൻപറിവ് ആണ് സംഘട്ടനം.പൂജാ ചടങ്ങുകൾ ബുധനാഴ്ച ചെന്നൈയിൽ നടന്നു. ഷൂട്ടിങ് വ്യാഴാഴ്ച ആരംഭിക്കും. 'ധർമമേ വെല്ലും' എന്ന ടാഗ്ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. കുടുംബ- ത്രില്ലർ സ്വഭാവമുള്ള വാണിജ്യ ചിത്രമായിരിക്കും ധർമ്മൻ എന്ന് സംവിധായകൻ വ്യക്തമാക്കി.സുന്ദർ സിയുടെ സംവിധാനത്തിലായിരുന്നു ചിത്രം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, അദ്ദേഹം അപ്രതീക്ഷിതമായി പിന്മാറി. പിന്നാലെ സിബി ചക്രവർത്തി സംവിധായകനായെത്തി. പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് പിന്നാലെ അദ്ദേഹവും പിന്മാറിയതോടെയാണ് അശ്വത് മാരിമുത്തു സംവിധായകനായി എത്തുന്നത്.