ധ്യാൻ ശ്രീനിവാസന്റെ 'സീക്രട്ട് ഓഫ് കലിംഗ'; ട്രെയ്‌ലർ പുറത്തിറങ്ങി
ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം 'സീക്രട്ട് ഓഫ് കലിംഗ'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മിസ്റ്ററി-ഹൊറർ-കോമഡി ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രം നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂൺ 18-ന് തിയേറ്ററുകളിലെത്തും.
ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരിനന്ദ, ലക്ഷ്മിനന്ദൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശ്രിത് സന്തോഷ് ഛായാഗ്രഹണവും അശ്വന്ത് രവീന്ദ്രൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവരുടേതാണ് സംഗീതം. ജെ.പി. മണക്കാടാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ: പി. ശിവപ്രസാദ്.