ദിലീപേട്ടന്‍ എപ്പോഴും ഒരു സഹോദരനെ പോലെ: മീര നന്ദൻ
നടൻ ദിലീപ് തനിക്ക് സ്വന്തം ഏട്ടനെ പോലെയാണെന്ന് നടിയും അവതാരകയുമായ മീര നന്ദന്‍. ദുബായിലേക്ക് താന്‍ പോന്ന സമയം ഒരു സഹോദരനെ പോലെ തന്നെ ഉപദേശിച്ചാണ് ദിലീപ് യാത്രയാക്കിയതെന്നും തനിക്കറിയാവുന്ന ദിലീപേട്ടന്‍ എപ്പോഴും ഒരു സഹോദരനെ പോലെയാണെന്നും മീര പറയുന്നു. എഡിറ്റോറിയല്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ ദുബായിലേക്ക് മാറുന്നു എന്ന് ദിലീപേട്ടനോട് ആദ്യം വിളിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്: നീ എപ്പോഴും നിന്റെ അച്ഛനെയും അമ്മയെയും കുറിച്ചാലോചിക്കണമെന്നാണ്. നീ വേറൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിലും, ഒറ്റയ്ക്ക് ജീവിക്കുകയാണെങ്കിലും എപ്പോഴും അവരെ കുറിച്ചാലോചിക്കണം. അവര്‍ നിനക്ക് വേണ്ടി ഇത്രയും നാള്‍ ചെയ്തത് എന്തൊക്കെയാണെന്നുള്ളത് എപ്പോഴും ചിന്തിക്കണമെന്നും അദേഹം പറഞ്ഞു. ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞു തരുന്ന ഒരു സഹോദരതുല്യനാണ് ദിലീപേട്ടന്‍ എനിക്ക്. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്’, മീര പറഞ്ഞു.
അതേസമയം, ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘മുല്ല’ യിലൂടെയായിരുന്നു അവതാരകയായിരുന്ന മീര നന്ദന്‍ സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് പുതിയ മുഖം, സീനിയേഴ്‌സ്, ലോക്പാല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മീര പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.