വിവരമില്ലാത്തവന്മാരെ വിശ്വസിച്ചപ്പോൾ പറ്റിയ പരിക്ക്, കർമ്മ എന്താണെന്ന് എന്നെ പഠിപ്പിക്കേണ്ട; സൈബർ ആക്രമണത്തിൽ വിനായകൻ
'ആട് 3' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി നടൻ വിനായകൻ. വിവരമുണ്ടെന്ന ധാരണയിൽ ചിലരെ വിശ്വസിച്ച് ജോലി ചെയ്തപ്പോഴാണ് തനിക്ക് പരിക്കേറ്റതെന്നും 'കർമ്മഫലം' ആണെന്ന് പറയുന്നവർ തന്നെ അത് പഠിപ്പിക്കാൻ വരേണ്ടെന്നും വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.
സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ വിനായകന്റെ കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമേറ്റിരുന്നു. ചികിത്സ വൈകിയിരുന്നെങ്കിൽ തളർന്നുപോകുമായിരുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ താരത്തെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. വിനായകൻ മുമ്പ് നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തി ഇത് 'കർമ്മഫലമാണെന്ന' രീതിയിലായിരുന്നു കമന്റുകൾ.
"വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ച് ചെയ്ത ജോലിക്കിടയിലാണ് പരിക്ക് പറ്റിയത്. കർമ്മ എന്താണെന്ന് നീയൊന്നും എന്നെ പഠിപ്പിക്കേണ്ട. നിന്റെയൊക്കെ കർമ്മം എന്താണെന്ന് ഞാൻ കാണിച്ചുതരാം" - ഇതായിരുന്നു വിനായകന്റെ പ്രതികരണം. അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വിനായകൻ നിലവിൽ സുഖം പ്രാപിച്ചുവരികയാണ്.
വിനായകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
വിനായകന്റെ കൂടെയുള്ള ജനം ഇപ്പോഴും വിനായകന്റെ കൂടെത്തന്നെയുണ്ട്. അതിന്റെ എണ്ണം കൂടിയിട്ടേയുള്ളു. നിന്റെയൊക്കെ വീട്ടില് അമ്മയും അച്ഛനും ഭാര്യയും മക്കളും തളർന്നു കിടക്കുമ്പോ നീയൊക്കെ തൊലിച്ചാൽ മതി വിനായകൻ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും. നിന്നെയൊക്കെ പോലെ ചെറ്റ പൊക്കാനോ ഗർഭം കലക്കാനോ പോയപ്പോൾ പറ്റിയ പരിക്കല്ല.
വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ. വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ല. "കർമ്മ" എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും, അത് കൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട ...
എന്റെ തന്തയും
ചത്തു
സഖാവ് വി എസ്സും
ചത്തു
ഉമ്മൻ ചാണ്ടിയും
ചത്തു
ഗാന്ധിയും ചത്തു
നെഹ്രുവും ചത്തു
ഇന്ദിരയും ചത്തു
രാജീവും ചത്തു
കരുണാകരനും ചത്തു
ജോർജ് ഈഡനും ചത്തു
നിന്റെയൊക്കെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു
ചത്തു
ചത്തു
ചത്തു
അഹംഭവിച്ചവനല്ല..വിനായകൻ അഹംകരിച്ചവനാണ് വിനായകൻ ...
കാലം എന്നെ കൊല്ലുന്നതു വരെ
ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും ...
ജയ് ഹിന്ദ്
Merry Christmas