ദൃശ്യം 3 പുതിയ പോസ്റ്റർ പുറത്ത്

 

ദൃശ്യം 3 പുതിയ പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുവരികയാണ്.

ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. ചിത്രത്തിന്റെ ആദ്യരണ്ടുഭാഗങ്ങൾ വലിയ വിജയമായിരുന്നു. ആഗോള തലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ചിത്രമാണ് ദൃശ്യം-3.

ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം; സതീഷ് കുറുപ്പ്, എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ, പിആർഒ: വാഴൂർ ജോസ്.