വിജയ്-സംഗീത വിവാഹ മോചനക്കേസില്‍ കുടുംബക്കോടതി

 
നടന്‍ വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസില്‍ ജൂണ്‍ 15-ന് ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ചെങ്കല്‍പേട്ട് കുടുംബ കോടതി. 27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. ഏപ്രില്‍ 20-ന് നടന്ന വാദത്തിന് ശേഷമാണ് ജഡ്ജി ശശികല കേസ് ജൂണ്‍ പകുതിയിലേക്ക് മാറ്റിയത്.2021ല്‍ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കമെന്ന് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടര്‍ന്നുവെന്നാണ് ഹര്‍ജിയിലെ വാദം. തന്റെ വിവാഹബന്ധം ഇപ്പോള്‍ പേപ്പറില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഇനിയൊരു ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.