'കാതങ്ങൾ ദൂരെ'; 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' ആദ്യ ഗാനം പുറത്ത്

 

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കാതങ്ങൾ ദൂരെ' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദ് ആണ്. ശബരീഷ് വർമയുടെ വരികൾക്ക് സഞ്ജിത്ത് ഹെഗ്ഡെയാണ് ആലാപനം നിർവഹിച്ചിരിക്കുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ നായരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അഖില ഭാർഗവൻ നായികയാകുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്. കോമയിൽ നിന്ന് ഉണരുന്ന നായകന് അസാധാരണമായ കേൾവിശക്തി (സൂപ്പർ ഹിയറിങ്) ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം.

സൗണ്ട് ഡിസൈനിനും ശബ്ദമിശ്രണത്തിനും ഏറെ പ്രാധാന്യമ നൽകി ഒരുക്കുന്ന ചിത്രത്തിൽ കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

<a style="border: 0px; overflow: hidden" href=https://youtube.com/embed/7dB3HamS_lQ?autoplay=1&mute=1><img src=https://img.youtube.com/vi/7dB3HamS_lQ/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" title="Kaathangal Dhoore | Sangeeth Prathap | Sharaf U Dheen | Akhila | Mujeeb Majeed|Sanjith Hegde|Shyamin" width="994">