'ഇത് കൊലപാതകം ചെയ്യുന്നതുപോലെ തന്നെയാണ്, മോശമായ കാര്യം'; ഹണി റോസ്

 

സിനിമയിൽ 20ാം വർഷത്തിലേക്ക് കടക്കുന്ന ഹണി റോസ് തന്റെ ഏറ്റവും പുതിയ ചിത്രം റേച്ചലിന്റെ തിരക്കിലാണ്. സിനിമാ തിരക്കുകൾ കഴിഞ്ഞാൽ താരം ഏറ്റവും കൂടുതൽ പ്രധാന്യം നൽകുന്നത് ഉദ്ഘാടന ചടങ്ങുകൾക്കുമാണ്. ഹണി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഒപ്പം ഹണിയുടെ ഔട്ട്ഫിറ്റും ഏറെ ചർച്ച ചെയ്യാറുണ്ട്. ഹണിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നതിനൊപ്പം തന്നെ സൈബർ ആക്രമണവും രൂക്ഷമാകാറുണ്ട്. പലപ്പോഴും ഹണി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. 

ഇപ്പോഴിതാ ബോഡി ഷെയിമിംഗ് ചെയ്യുന്നത് കൊലപാതകം പോലെയാണെന്ന് പറയുകയാണ് താരം. വളരെ മോശമായ കാര്യമാണെന്നും ആരും ഒരിക്കലും അത് ചെയ്യരുതെന്നും താരം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.

'സോഷ്യൽ മീഡിയയിലെ ബോഡി ഷെയിമിംഗ് കമന്റുകൾ ശ്രദ്ധിക്കാറുണ്ട്. അവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. അവർ അവരുടെ ജോലി ചെയ്യട്ടെ, ഞാൻ എന്റെ ജോലിയായിട്ട് പോകുന്നു. ബോഡി ഷെയിമിംഗ് എനിക്കെതിരെയോ ആർക്കെതിരെയോ ആയാലും വളരെ മോശമായ കാര്യമാണ്. കൊലപാതകം ചെയ്യുന്നതും ഒരാളെ അബ്യൂസ് ചെയ്യുന്നതുപോലെയും വളരെ മോശമായ കാര്യമാണ്. അതേ വിഭാഗത്തിൽപ്പെടുന്ന വിഷയമാണിത്. കഴിയുമെങ്കിൽ ചെയ്യാതിരിക്കുക. ഇനി ചെയ്താലും എനിക്ക് പ്രശ്‌നമില്ല' ഹണി റോസ് പറഞ്ഞു.