വിജയ്ക്ക് ഒന്നാം സ്ഥാനം നഷ്‍ടമായി; താരങ്ങളില്‍ മുന്നിൽ മലയാളികളുടെ പ്രിയ നടൻ  പ്രഭാസ്

 

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വിജയ്ക്ക് ഒന്നാം സ്ഥാനം നഷ്‍ടമായതാണ് താരങ്ങളുടെ പട്ടികയിലെ പ്രധാന പ്രത്യേകതയായി കാണാവുന്നത്. ബാഹുബലിയിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട താരമായ പ്രഭാസാണ് ഒന്നാമത് എന്നുമാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഒക്ടോബറിലും മൂന്നാം സ്ഥാനത്താണെന്നാണ് താരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നത്.

ഒക്ടോബര്‍ മാസത്തെ ഇന്ത്യൻ നായക താരങ്ങളുടെ ജനപ്രീതി അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഓര്‍മാക്സ് മീഡിയയാണ് ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ദ രാജാ സാബടക്കം നിരവധി ചിത്രങ്ങള്‍ പ്രഭാസിന്റേതായി റിലീസാകാനുണ്ട്. പ്രഭാസിന് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാകുന്നുണ്ടെന്നതുമാണ് താരങ്ങളില്‍ ഒന്നാമതെത്താൻ സഹായകരമായത്.

നാലാം സ്ഥാനത്ത് ജൂനിയര്‍ എൻടിആറാണ്. ജൂനിയര്‍ എൻടിആര്‍ നായകനായി ദേവരയാണ് ഒടുവില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. വൻ ഹിറ്റായി മാറിയിരുന്നു ദേവരയെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ജൂനിയര്‍ എൻടിആര്‍ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് കൊരടാല ശിവ ആണ്.

തൊട്ടു പിന്നില്‍ അജിത് കുമാറാണ്. വിഡാമുയര്‍ച്ചിയാണ് ആറാമത് അല്ലു അര്‍ജുൻ ആണ്. ഏഴാം സ്ഥാനത്ത് മഹേഷ് ബാബുവും താരങ്ങളില്‍ തൊട്ടുപിന്നില്‍ സൂര്യയുമാണ്. ഒമ്പതാമത് രാം ചരണും ഇന്ത്യൻ താരങ്ങളില്‍ ഇടംനേടിയപ്പോള്‍ ഒക്ടോബര്‍ മാസത്തില്‍ ജനപ്രീതിയില്‍ പത്താമൻ സല്‍മാനാണ്. ഇന്ത്യയിലൊട്ടാകെ നിലവില്‍ തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങളുടെ കുതിപ്പാണ് എന്നാണ് പട്ടിക വ്യക്തമാക്കുന്നത്.

തെിന്നിന്ത്യ മുന്നേറുന്നത് പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സ്വീകാര്യത കൊണ്ടാണെന്നാണ് വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. തെന്നിന്ത്യക്ക് അങ്ങനെ ജനപ്രീതി കൈവരുന്നു. അതാത് ഭാഷകളില്‍ മാത്രമല്ല തെന്നിന്ത്യൻ ചിത്രങ്ങള്‍ മറുഭാഷകളിലും മികച്ച വിജയം കൊയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും തെന്നിന്ത്യൻ സിനിമയ്‍ക്ക് കളക്ഷനില്‍ കുതിപ്പുണ്ടാക്കാൻ സാധിക്കുന്നുണ്ട്.