ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട് ചിത്രം 'ദ തേർഡ് മർഡർ' ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലേക്ക്

 

പ്രേക്ഷക ശ്രദ്ധ നേടിയ റോയ്, അരികിൽ ഒരാൾ, ചാപ്റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ദ തേർഡ് മർഡർ' ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് നിർമ്മിക്കുന്നത്. 2022-ൽ പ്രഖ്യാപിച്ച ചിത്രം ഒടുവിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബില എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ എന്നിവരും മറ്റ് പ്രമുഖ വേഷങ്ങളിലെത്തുന്നു. സ്വർണാലയ സിനിമാസ് തന്നെയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും വി. സാജൻ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. എം. എസ്. ഫൈസൽ ഖാന്റെ കഥയ്ക്ക് മെജോ ജോസഫാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഷിജു തമീൻസ് പ്രോജക്ട് ഡിസൈനറായും ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിരിക്കുന്നു.