പ്രേക്ഷകരുടെ വന്‍ കൈയടി നേടി ഇന്ദ്രന്‍സ്
May 16, 2026, 13:17 IST
ഡയറക്റ്റ് തിയട്രിക്കല്‍ റിലീസ് ആയെത്തിയ ഒരു മറുഭാഷാ താര ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് അഭിനന്ദനപ്രവാഹമാണ്. ആര്‍ ജെ ബാലാജിയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കറുപ്പ് എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്‍റെ പ്രകടനമാണ് കൈയടി നേടുന്നത്.ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. അനഘ അവതരിപ്പിക്കുന്ന ബിനു എന്ന കഥാപാത്രത്തിന്‍റെ അച്ഛന്‍റെ റോളിലാണ് ഇന്ദ്രന്‍സ്. ആദ്യ ദിനത്തിലെ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ഇന്ദ്രന്‍സിനെ അഭിനന്ദിച്ചുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ. തമിഴ്നാട്ടുകാര്‍ മാത്രമല്ല, മറ്റ് സംസ്ഥാനക്കാരും ഉത്തരേന്ത്യന്‍ റിവ്യൂവേഴ്സുമൊക്കെ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയിലൂടെ എത്തിയിട്ടുണ്ട്. അത്തരത്തില്‍ ഒരു പോസ്റ്റ് സംവിധായകന്‍ ആര്‍ ജെ ബാലാജി ഷെയര്‍ ചെയ്തിട്ടുമുണ്ട്.