അച്ഛനോടുള്ള വിയോജിപ്പ് കടുപ്പിച്ച് ജെയ്‌സൺ സഞ്ജയ്
Mar 13, 2026, 17:50 IST
വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ നിന്നും വിജയ്‌യെ മകൻ ജെയ്‌സൺ സഞ്ജയ് അൺഫോളോ ചെയ്തത് വലിയ വാർത്തയായിരുന്നു. നടത്തിന് വിജയ് സേതുപതിയെ മാത്രമാണ് വിജയ് എന്ന പേരിൽ ജെയ്‌സൺ സഞ്ജയ് ഫോളോ ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ തന്റെ പേരിൽ വി എന്ന ഇനീഷ്യൽ ഒഴിവാക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് തമിഴകത്ത് നിന്നും പുറത്തുവരുന്നത്. ഇതുവരെ ജെയ്‌സൺ സഞ്ജയ് വി എന്നുപയോഗിച്ചിരുന്ന വിജയ്‌യുടെ മകൻ ഇനി മുതൽ അമ്മയുടെ പേരിന്റെ ആദ്യാക്ഷരവുമായ എസ് ആയിരിക്കും ഉപയോഗിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. പേരുമാറ്റത്തിലൂടെ കൃത്യമായും അമ്മയ്‌ക്കൊപ്പമാണ് താനെന്ന നിലപാടാണ് മകൻ സ്വീകരിച്ചിരിക്കുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സിഗ്മ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോൾ ജെയ്‌സൺ സഞ്ജയ്. ചിത്രത്തിൻറെ ഔദ്യോഗിക അപ്‌ഡേറ്റുകളിൽ ജെയ്‌സൺ സഞ്ജയ് തന്റെ പേരിനി എങ്ങനെയായിരിക്കും ഉപയോഗിക്കാൻ പോകുന്നതെന്നാണ് തമിഴ്‌ലോകം ഉറ്റുനോക്കുന്നത്.