ജ്യോതികയും സോനാക്ഷി സിൻഹയും വേഷങ്ങളിലെത്തുന്ന ചിത്രം 'സിസ്റ്റം', മെയ് 22 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ
ജ്യോതികയും സോനാക്ഷി സിൻഹയും പ്രധാന വേഷങ്ങളിലെത്തുന്ന ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ പ്രേക്ഷകരിലേക്ക് . മെയ് 22 മുതൽ ആമസോൺ പ്രൈം വീഡിയോ വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം അധികാരവും നീതിയും തമ്മിലുള്ള പോരാട്ടം പ്രമേയമാക്കുന്ന ത്രില്ലിംഗ് ഡ്രാമയാണ്. ഇന്ത്യയുൾപ്പെടെ 240-ത്തിലധികം രാജ്യങ്ങളിൽ ചിത്രം സ്ട്രീം ചെയ്യും.
ചിത്രത്തിൽ ആശുതോഷ് ഗോവാരികർ പ്രധാന കഥാപാത്രമായി എത്തുന്നു. പ്രീതി അഗർവാൾ, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
പൊതുപ്രോസിക്യൂട്ടറായ നെഹ രാജ്വൻഷ് എന്ന കഥാപാത്രമായി സോനാക്ഷിയും, കോടതി സ്റ്റെനോഗ്രാഫറായ സരിക റാവത്തായി ജ്യോതികയും എത്തുന്നു. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ സത്യത്തിനും നീതിക്കും വേണ്ടി ഒന്നിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.ഹർമൻ ബവേജ ഉൾപ്പെടെയുള്ളവരാണ് ചിത്രത്തിന്റെ നിർമ്മാണം. നീതി, നൈതികത, അധികാരം എന്നിവയെ ആസ്പദമാക്കി പ്രേക്ഷകരെ ആകർഷിക്കുന്ന അനുഭവമായിരിക്കും 'സിസ്റ്റം' എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.