താര സംഘടനയിലെ വരവു ചെലവു കണക്കുകൾ പുറത്തു വിടണമെന്ന് മാലാ പാർവതി

 
താര സംഘടനയിലെ വരവു ചെലവു കണക്കുകൾ പുറത്തു വിടണമെന്ന ആവശ്യവുമായി നടി മാലാ പാർവതി. സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടിക്കായി പതിമൂന്നര ലക്ഷം രൂപ എഴുതിയെടുത്തു. ഇത്ര തുക പരിപാടിക്ക് ചെലവായിട്ടില്ലെന്ന് വിശ്വസിക്കുന്നവർ സംഘടനയിലുണ്ട്. ചില ഭാരവാഹികളുടെ അടുപ്പക്കാരായ സ്പോൺസർമാർക്ക് പ്രത്യേക പരിഗണന കിട്ടുന്നുവെന്നും മാലാ പാർവതി കണക്ക് വ്യക്തമാക്കാൻ ട്രഷറർ ഉണ്ണി ശിവപാലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ കണക്കുകൾ ബോധ്യപ്പെടുത്തിയില്ല. മഹാൻമാരായ നടൻമാരുടെ മുഖം കാണിച്ച് സമ്പാദിച്ച പണമാണ്. അതിൻ്റെ കണക്ക് പുറത്തു വിടണമെന്നും പ്രശ്‌ന പരിഹാരത്തിന് സീനിയർ താരങ്ങൾ ഇടപെടണമെന്നും മാലാ പാർവതി പറഞ്ഞു.പറഞ്ഞു. താരസംഘടനയിലെ തർക്കം മുറുകുന്നതിനിടെയാണ് മാലാ പാർവതിയുടെ പരസ്യ പ്രതികരണം.