മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ
താൻ പൊലീസിൽ നൽകുന്ന പരാതികൾ തള്ളുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി അൻസിബ ഹസൻ. കോടതിയിൽ നിന്ന് മാത്രമേ നീതി ലഭിക്കുന്നുള്ളൂവെന്നാണ് കരുതുന്നതെന്നും അൻസിബപ്രതികരിച്ചു.
അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണം. അവർ തന്നെ നേരിട്ട് വന്ന് അവരുടെ നിലപാട് പറയേണ്ടതാണ്. അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല. പൊതുസമൂഹം വിശ്വസിക്കണമെങ്കിൽ വ്യക്തികൾ നേരിട്ട് നിലപാട് വ്യക്തമാക്കണം. അവർ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അറിയില്ല. ഒരു പക്ഷേ അനാവശ്യ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന് കരുതിയിട്ടാകാം. അമ്മയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് ശ്വേതാ മേനോൻ പറയുന്നത്. പവർ ഗ്രൂപ്പ് ആരാണെന്ന് ശ്വേതാ മേനോൻ തന്നെ പറയണം. വളരെയധികം പവറുള്ള ആളാണ് ശ്വേത. പിന്നെ അതിജീവിതയെ തിരിച്ചുകൊണ്ടുവരുമെന്ന വാക്ക് എന്തുകൊണ്ട് പാലിച്ചില്ലെന്നും അൻസിബ ചോദിച്ചു.