മോഹൻലാൽ-തരുൺ മൂർത്തി ചിത്രം അതിമനോഹരം ക്രിസ്മസിന് തിയേറ്ററുകളിലേക്ക്

 

മോഹൻലാലിനെ നായകനായി തിരൂർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അതിമനോഹരം' ക്രിസ്മസിന് തീയറ്ററുകളിലത്തും. ചിത്രം ഡിസംബർ 24-ന് പുറത്തിറങ്ങുമെന്ന സൂചനയാണ് പോസ്റ്ററിൽ നൽകിയിട്ടുണ്ട്.ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിട്ടുണ്ട്. മോഹൻലാലും മീരാ ജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണ് പുറത്തുവന്നിട്ടുള്ളത്. വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

തുടരും എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം തരുൺമൂർത്തി- മോഹൻലാൽ കോംമ്പോ ഒന്നിക്കുന്ന ചിത്രം കൂടിയാണ്. 120 ദിവസത്തോളം നിശ്ചയിച്ച ചിത്രീകരണത്തിന്റെ ഭൂരിഭാഗവും പൂർത്തിയായി കഴിഞ്ഞു.

ലാലു അലക്‌സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്‌ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. തുടരും ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു.

എഡിറ്റിങ്: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽദാസ്, കോസ്റ്റും: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ആക്ഷൻ കൊറിയോഗ്രാഫി: സ്റ്റണ്ട് സിൽവ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്സ കെ. എസ്തപ്പാൻ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, സ്റ്റിൽസ്: അമൽ സി. സദർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്, പി.ആർ.ഒ: സീതാലക്ഷ്മി, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്