ആകാശവാണി നാടകത്തിൽ പ്രധാന കാഥാപത്രമായി മോഹൻലാൽ വരുന്നു

 
മേയ് 11ന് രാത്രി 9.30ന് ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ നാടകത്തിൽ പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാൽ എത്തുന്നു. ദൈവത്തിൻമനം ആരു കണ്ടു എന്ന നാടകത്തിലാണ് മോഹൻലാൽ എത്തുന്നത്.മോഹൻലാലിനൊപ്പം എം.ആർ. ഗോപകുമാർ, ഭാഗ്യലക്ഷ്മി, നന്ദു, സാജൻ സൂര്യ, സന്ധ്യ രാജേന്ദ്രൻ തുടങ്ങിയവരും ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കും