മോഹൻലാൽ നായകനായ 'വൃഷഭ'യിലെ വീഡിയോ ഗാനം പുറത്ത്
Dec 26, 2025, 15:41 IST
മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വൃഷഭയുടെ ആദ്യ ഗാനം പുറത്ത്.അപ്പ' എന്ന ടൈറ്റിലോടെയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്. സാം സി.എസ്. ഈണം നൽകിയ ഗാനത്തിന്റെ മലയാളം വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്. മധു ബാലകൃഷ്ണൻ ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള കഥയാണ് ചിത്രത്തിൽ പറയുന്നത്.
ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ആന്റണി സാംസൺ ആണ്. എഡിറ്റിംഗ് കെ. എം. പ്രകാശ് നിർവഹിച്ചിരിക്കുന്നു. സാം സി. എസ്. ആണ് സംഗീതം ഒരുക്കിയത്. സൗണ്ട് ഡിസൈൻ ഒരുക്കിയിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ ചേർന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്.