മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മകൾ വിസ്മയ
May 21, 2026, 16:15 IST
മലയാളികളുടെ പ്രിയതാരം മോഹൻലാലിന് പിറന്നാളാശംസകളുമായി മകൾ വിസ്മയ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് വിസ്മയ പിതാവിന് ആശംസ നേർന്നത്.''ബ്യൂട്ടിഫുൾ സോൾ'' എന്നാണ് വിസ്മയ മോഹൻലാലിനെ കുറിച്ച് കുറിപ്പിൽ വിശേഷിപ്പിച്ചത്. ''ജന്മദിനാശംസകൾ അച്ചാ. എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും കഴിവുള്ളവനും കഠിനാധ്വാനിയുമായ മനുഷ്യനാണ് നിങ്ങൾ. കൂടാതെ മികച്ച കലാകാരനും നല്ല ഭക്ഷണമുണ്ടാക്കുന്നയാളും. ഏറ്റവും പ്രധാനമായി 'ബ്യൂട്ടിഫുൾ സോൾ', നിങ്ങളോട് ഒരുപാട് സ്‌നേഹം.' വിസ്മയയുടെ വാക്കുകൾ.കുറിപ്പിനൊപ്പം കുടുംബ ചിത്രങ്ങളും വിസ്മയ പങ്കുവെച്ചിട്ടുണ്ട്.