സൈക്കോ കില്ലർ 'ഈശ്വരൻ' ആയി നസ്ലെൻ; ഞെട്ടിച്ച് 'സീൻ‍' ക്യാരക്ടർ റിവീലിങ് വീഡിയോ

 

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന 'സീൻ' എന്ന ചിത്രത്തിലെ നസ്ലെന്റെ ലുക്കും കഥാപാത്രവും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അതിക്രൂരനും മനുഷ്യത്വം എന്തെന്നു പോലും അറിയാത്ത സൈക്കോ കില്ലറായിട്ടാണ് ചിത്രത്തിൽ നസ്ലെൻ എത്തുന്നതെന്നാണ് ക്യാരക്ടർ റിവീൽ വീഡിയോ വ്യക്തമാക്കുന്നത്. 'ഈശ്വരൻ' എന്നാണ് ചിത്രത്തിലെ നസ്ലെന്റെ കഥാപാത്രത്തിന്റെ പേര്.

ജ്യോതികയും സൂര്യയും ചേർന്ന് 2ഡി എന്റർടൈൻമെന്റ്‌സിന്റെയും ഴഗരം സ്റ്റുഡിയോസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം നവംബർ 6-ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. നസ്രിയയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇമ്പരാജ് ഐ.പി.എസ് എന്ന പോലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവനും സംഗീത സംവിധായകൻ സുഷിൻ ശ്യാമും ഒന്നിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്. കേരളത്തിൽ ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

<a style="border: 0px; overflow: hidden" href=https://youtube.com/embed/iMfpwf_DYec?autoplay=1&mute=1><img src=https://img.youtube.com/vi/iMfpwf_DYec/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" title="Revealing Eeswaran - From 'Scene' | Suriya | Nazriya Nazim | Sushin Shyam | Jithu Madhavan" width="1004">

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യന്‍, സംഗീതം: സുഷിന്‍ ശ്യാം, എഡിറ്റര്‍: അജ്മല്‍ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി'സൂസ, ആര്‍ട്ട് ഡയറക്ടര്‍: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷാര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, തമിഴ് സംഭാഷണങ്ങള്‍: ഡേവിഡ് സെല്‍വം, കോ-ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം.പി. സെന്തില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍: സുഷ്മ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കെ. ശ്രീധര്‍ രാജ്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടര്‍: ഷിഫ്‌ന ബബിന്‍ പാക്കര്‍, വിഎഫ്എക്‌സ്: ഹരിഹരസുതന്‍, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: നവീന്‍ നഞ്ജുണ്ടന്‍, കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍: ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ: ശബരി.