കിടിലൻ ഡാൻസുമായി നസ്ലിൻ; 'മോളിവുഡ് ടൈംസി'ലെ ആദ്യഗാനം പുറത്തിറങ്ങി

 

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'അപ്ന ഫ്രൈഡേ ആയേഗാ' എന്ന് തുടങ്ങുന്ന ഗാനത്തിൽ ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലിൻ പ്രത്യക്ഷപ്പെടുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം ഒരു 'സിനിമയ്ക്കുള്ളിലെ സിനിമ'യുടെ കഥയാണ് പറയുന്നത്.

<a style="border: 0px; overflow: hidden" href=https://youtube.com/embed/64NtshqCm7I?autoplay=1&mute=1><img src=https://img.youtube.com/vi/64NtshqCm7I/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" title="Mollywood Times - Apna Friday Aayega Video | Naslen | Abhinav Sunder | Ashiq Usman | Jakes Bejoy" width="997">

നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. രാമു സുനിൽ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് സൂചന. വിശ്വജിത്ത് ഒടുക്കത്തിൽ ക്യാമറയും നിധിൻ രാജ് അരോളും സംവിധായകനും ചേർന്ന് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

സിനിമയുടെ അണിയറയിൽ പ്രഗത്ഭരുടെ നിരതന്നെയുണ്ട്. വിഷ്ണു ഗോവിന്ദ് (സൗണ്ട് ഡിസൈൻ), റോണെക്സ് സേവ്യർ (മേക്കപ്പ്), മാഷർ ഹംസ (കോസ്റ്റ്യൂം), ശ്രീക് വാരിയർ (കളറിസ്റ്റ്) എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റും പി.ആർ.ഒ എ.എസ് ദിനേശുമാണ്.