പാർവതി തിരുവോത്തിന്റെ പോലീസ് ത്രില്ലർ 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു

 

തിയേറ്ററുകളിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച് വൻ വിജയം നേടിയ പാർവതി തിരുവോത്ത് ചിത്രം 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. ഷഹദ് സംവിധാനം ചെയ്ത പോലീസ് പശ്ചാത്തലത്തിലുള്ള ഈ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ആശ്രിത നിയമനത്തിലൂടെ വനിതാ കോൺസ്റ്റബിളായി എത്തുന്ന അലീന എന്ന കഥാപാത്രത്തെയാണ് പാർവതി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

പി.എസ് സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിൽ വിജയരാഘവൻ, പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച ചിത്രം ആദ്യ പോസ്റ്റിങ്ങിൽ അലീന നേരിടുന്ന അപ്രതീക്ഷിത പ്രതിസന്ധികളെയും തുടർന്നുള്ള സംഭവവികാസങ്ങളെയുമാണ് ആവേശകരമായി ദൃശ്യവൽക്കരിച്ചിരിക്കുന്നത്.