നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്‍പ് മമ്മൂട്ടിയോട് പിഷാരടി

 

പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് നടൻ മമ്മൂട്ടി വീഡിയോ കോളിൽ എത്തി. പിഷാരടിക്ക് ആശംസ നേർന്നാണ് മമ്മൂട്ടി കോൾ അവസാനിപ്പിച്ചത്. ഷാഫി പറമ്പിൽ എംപിയും നിർമാതാവ് ആന്റോ ജോസഫും രമേഷ് പിഷാരടിക്കൊപ്പം ഉണ്ടായിരുന്നു. 'മമ്മൂക്കാ..നോമിനേഷൻ കൊടുക്കുകയാണ് കേട്ടോ..', എന്നായിരുന്നു പിഷാരടി മമ്മൂട്ടിയോട് പറഞ്ഞത്.

സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും താന്‍ പാർട്ടിക്ക് ഒപ്പമെന്നാണ് രമേഷ് പിഷാരടിയുടെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകില്ലെന്ന് പറഞ്ഞ പിഷാരടി, സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും അവരെ സൈബർ അക്രമണത്തിന് എറിഞ്ഞ് കൊടുക്കില്ലെന്നും പറഞ്ഞു.