പൃഥ്വിരാജും കരീനയും ഒന്നിക്കുന്ന ചിത്രം,'ദായ്റ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രം 'ദായ്റ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം 2026 സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.ജംഗിൾ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ത്രില്ലർ ചിത്രമായ 'ദായ്‌റ'യുടെ തിരക്കഥ യാഷ് കെസ്വാനി, സീമ അഗർവാൾ, മേഘ്‌ന ഗുൽസാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.പോലീസ് വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത് .
റിലീസിന് വെറും മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ, ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ബിഹൈൻഡ്-ദി-സീൻസ് (BTS) ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വീഡിയോയിൽ കരീനയും പൃഥ്വിരാജും അന്വേഷണ ഉദ്യോഗസ്ഥരുടെ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.നിയമവും നീതിയും തമ്മിലുള്ള നേർത്ത അതിർവരമ്പുകളെ ചോദ്യം ചെയ്യുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ