മലയാളത്തിലെ മഹാനടന്മാരെ ഓര്‍മ്മപ്പെടുത്തി പൃഥ്വിരാജ്
മഹാനടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനെക്കുറിച്ചുള്ള നടന്‍ പൃഥ്വിരാജിന്റെ വാക്കുകള്‍ വൈറലാകുന്നു. പുതിയ ഹിന്ദി ചിത്രം ദായ്‌റയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം. മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ദായ്‌റയില്‍ നായിക കരീന കപൂറാണ്. ബോളിവുഡില്‍ തുടര്‍ച്ചയായി മുന്‍നിര നായികമാരുടെ കൂടെ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പൃഥ്വി നല്‍കിയ മറുപടിയാണ് കയ്യടി നേടുന്നത്.
''നിങ്ങള്‍ ബോളിവുഡില്‍ മില്ലേണിയല്‍സിന്റെ ക്രഷുകളുടെ കൂടെ മാത്രമേ അഭിനയിക്കുകയുള്ളുവോ? നേരത്തെ കജോള്‍, ഇപ്പോഴിതാ കരീനയും' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. താന്‍ കജോളിന്റേയും കരീനയുടേയും കൂടെ മാത്രമല്ല, റാണി മുഖര്‍ജിയുടേയും ഐശ്വര്യ റായ്‌യുടേയും കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് ഓര്‍മപ്പെടുത്തുകയായിരുന്നു പൃഥ്വിരാജ്.
''ഞാന്‍ ഐശ്വര്യ റായ് യുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്ക് ആ ഡിസൈന്‍ മനസിലായില്ലേ? ഞാന്‍ ഭാഗ്യവാനാണ്. അവരെല്ലാം നടി നടിമാരാണ്. കരീന ഈ സിനിമയില്‍ അഭിനയിക്കാന്‍ കാരണം അവര്‍ ആരുടെയെങ്കിലും ക്രഷ് ആയതു കൊണ്ടല്ല, മറിച്ച് അവര്‍ ഗംഭീര നടി ആയതിനാലാണ്. അത് നിങ്ങള്‍ക്ക് ദായ്‌റ കാണുമ്പോള്‍ മനസിലാകും. അത് എനിക്ക് ഗ്യാരണ്ടി നല്‍കാനാകും'' പൃഥ്വിരാജ് പറയുന്നു.