കാന്താര വേഷത്തെ 'കോമാളിയാക്കി' രൺവീർ; വൻ വിമർശനം, ഒടുവിൽ ക്ഷമാപണം
Dec 2, 2025, 17:43 IST
56-ാമത് ഐഎഫ്എഫ്ഐയിൽ വച്ചാണ് രൺവീർ സിംഗ് കാന്താര വേഷം അനുകരിച്ചത്. ഋഷഭ് ഷെട്ടിയും വേദിയിൽ ഉണ്ടായിരുന്നു. ദൈവത്തെ ആവാഹിക്കുന്ന രംഗം രൺവീർ തമാശരൂപേണ വേദിയിൽ അവതരിപ്പിക്കുകയായിരുന്നു. അതൊടൊപ്പം തന്നെ ചാമുണ്ഡി ദൈവത്തെ ഋഷഭ് അവതിരിപ്പിച്ചതിനെ രൺവീർ പ്രശംസിക്കുകയും ചെയ്തു. എന്നാൽ കാന്താര വേഷത്തെ നടൻ 'കോമാളിയാക്കി' അവതരിപ്പിച്ചുവെന്ന വിമർശനങ്ങൾ ധാരാളമായി ഉയർന്നു. ഒപ്പം അനുകരണ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.