പ്രധാനം ചടങ്ങിന്റെ ചിത്രങ്ങളുമായി രശ്മികയും വിജയ്‌യും

 
വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാ​ഹ വിശേഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഫെബ്രുവരി 25 ന് ഉദയ്പൂരിൽ നടന്ന തങ്ങളുടെ 'പ്രധാനം' ചടങ്ങിലെയും മെഹന്ദി ആഘോഷങ്ങളിലെയും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു ഈ സ്വപ്നതുല്യമായ ആഘോഷങ്ങൾ നടന്നത്.Rashmika Mandanna and Vijay Deverakondaവളരെ സിംപിൾ ലുക്കിലാണ് ആഘോഷങ്ങളിൽ രശ്മികയെ കാണാനാവുക. രശ്മികയുടെ ഒരു കൈപ്പത്തിയിൽ 'ഓം' എന്ന ചിഹ്നവും പൂക്കളുടെ ഡിസൈനുകളുമാണ് നൽകിയിരുന്നത്. "ഫെബ്രുവരി 25, നൂറു മണിക്കൂർ കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോയ അത്രയും സന്തോഷം നിറഞ്ഞ ഒരു വൈകുന്നേരം" എന്നാണ് വിജയ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്.