തടി കുറച്ച് കൂടുതൽ സുന്ദരി; വണ്ണം കൂടിയ ശരീരത്തോട് വിടപറയുന്നുവെന്ന് റിതിക

 

തടി കുറച്ച് കൂടുതൽ സുന്ദരിയായി നടി റിതിക സിങ്.  ആരാധകർ തന്നെ വിളിക്കുന്നത് ‘റി തിക്കാ’ എന്നാണെന്നും അത്തരം വിമർശനങ്ങൾക്ക് മറുപടിയെന്നോണം താൻ വണ്ണം കൂടിയ (thicc) ശരീരത്തോട് വിടപറയുന്നുവെന്നും  റിതിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.  

‘‘തടിയുള്ള അവസ്ഥയോട് വിട. നിങ്ങൾ എന്നെ ‘റി തിക്കാ’ എന്ന് വിളിക്കുന്നതിനോട് ഗുഡ് ബൈ പറയുന്നു.  നിങ്ങൾ എന്നെ അങ്ങനെ വിളിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ട് ഞാൻ തടികുറച്ച് വീണ്ടും മെലിഞ്ഞിരിക്കുന്നു.’’–ചിത്രങ്ങൾ പങ്കുവച്ച് റിതിക പറയുന്നു.

‘ഇരുധി സുട്ര്’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് റിതിക സിങ്.  ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്തയിൽ ‘കലാപക്കാരാ’ എന്ന പാട്ടിലെ ഐറ്റം ഡാൻസിലൂടെ മലയാളികളെയും വിസ്മയിപ്പിച്ച താരം ഒരു മാർഷ്യൽ ആർടിസ്റ്റ് കൂടിയാണ്.  'ആണ്ടവൻ കൊമാണ്ടി', 'ശിവലിംഗ', 'ഓ മൈ ഗോഡ്', 'കൊലാ' തുടങ്ങിയവയാണ് റിതികയുടെ മറ്റു ചിത്രങ്ങൾ.

തന്റെ ശരീരം ആരോഗ്യകരവും സുന്ദരവും ഫിറ്റുമായി  നിലനിർത്തുന്നതിൽ എക്കാലവും ശ്രദ്ധിച്ചിരുന്ന റിതിക അടുത്തിടെ കുറച്ച് വണ്ണം വച്ചതിനെത്തുടർന്ന് വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോൾ കഠിനമായ വ്യായാമമുറകളിലൂടെയും ഭക്ഷണക്രമത്തിലൂടെയും തന്റെ അഴകളവുകൾ വീണ്ടും നേടിയെടുത്തിരിക്കുകയാണ് താരം. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ വ്യായാമം ചെയ്യുന്ന ചില ഫോട്ടോകളും റിതിക പോസ്റ്റ് ചെയ്തിരുന്നു. വണ്ണം കുറഞ്ഞ് കൂടുതൽ മനോഹരിയായ റിതികയെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.