സംഗീത് പ്രതാപിന്റെ 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഒടിടിയിലേക്ക്; സ്ട്രീമിങ് ഒക്ടോബർ 15 മുതൽ
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഒടിടി റിലീസിനൊരുങ്ങുന്നു. നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 15 മുതൽ മനോരമ മാക്സിലൂടെ (ManoramaMAX) സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും. സെപ്റ്റംബർ 18-നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.
അഖില ഭാർഗവൻ നായികയായ ചിത്രം ഡോക്ടർ പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നടി നിലീൻ സാന്ദ്ര തിരക്കഥയൊരുക്കിയ ചിത്രം, കോമയിൽ നിന്ന് ഉണരുന്ന നായകന് അസാധാരണമായ കേൾവിശക്തി (സൂപ്പർ ഹിയറിങ്) ലഭിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് പറയുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.