'അവിഹിത'ത്തിന് ശേഷം 'കൊല'യുമായി സെന്ന ഹെഗ്ഡെ; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
'തിങ്കളാഴ്ച നിശ്ചയം', 'അവിഹിതം' എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കൊല'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. 'വാഴ 2' എന്ന ചിത്രത്തിന് ശേഷം ഇമാജിൻ സിനിമാസ്, ഇ4 എന്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ഹാരിസ് ദേശം, പി.ബി. അനീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ, തലമുറകൾ തമ്മിലുള്ള വിടവ്, നമുക്ക് ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങൾ എന്നിവയെല്ലാം തികച്ചും ലളിതമായി അവതരിപ്പിക്കുന്ന കഥാതന്തുവാണ് ചിത്രത്തിന്റേത്. ഏതൊരു പ്രദേശത്തും സംഭവിക്കാവുന്ന രീതിയിലാണ് സിനിമയുടെ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ യുവതാരങ്ങളുടെയും പുതുമുഖ പ്രതിഭകളുടെയും വലിയൊരു നിര തന്നെയുണ്ട്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.