ഷാരൂഖ് - കരീന കോംബോ വീണ്ടും; തരംഗമായി 'കിങി'ന്റെ പുതിയ ഗാനം

 

15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കരീന കപൂറും വീണ്ടും ഒന്നിക്കുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം 'കിങ്ങി'ലെ പുതിയ ഗാനമായ 'ഡാഡി കൂൾ' പുറത്തിറങ്ങി. ബോണി എം ബാൻഡിന്റെ പ്രശസ്തമായ ഗാനത്തിന് സച്ചിൻ-ജിഗർ പുതിയ സംഗീതാവിഷ്കാരം നൽകിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അരിജിത് സിങ്ങും ശിൽപ റാവുവും ചേർന്ന് ആലപിച്ച ഗാനത്തിന് കുമാർ വരികളും വൈഭവി മർച്ചന്റ് നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്നു. 2011-ൽ പുറത്തിറങ്ങിയ 'റാ.വൺ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്.

<a style="border: 0px; overflow: hidden" href=https://youtube.com/embed/2pIRdpQhvpU?autoplay=1&mute=1><img src=https://img.youtube.com/vi/2pIRdpQhvpU/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" title="Daddy Cool (KING Version) | Shah Rukh Khan, Kareena | Sachin-Jigar, Arijit, Boney M, Shilpa, Kumaar" width="1004">

ഷാരൂഖ് ഖാൻ തന്നെയാണ് ഗാനം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മകൾ സുഹാന ഖാന്റെ തിയേറ്റർ അരങ്ങേറ്റ ചിത്രം കൂടിയായ കിങിൽ ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. ചിത്രം ഡിസംബർ 24-ന് ക്രിസ്മസ് റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.