ഷറഫുദ്ദീൻ നായകനായ ‘ഫാമിലി ട്രിപ്പ്’ ഫസ്റ്റ് ലുക്ക് പുറത്ത്
Updated: Oct 5, 2026, 00:42 IST
നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ കുടുംബചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഷറഫു, ഷമാൽ സുലൈമാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരിനാടകവും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കിഷോർ കുമാറിന്റെ പ്രശസ്തമായ "സിന്ദഗി ഏക് സഫർ ഹേ സുഹാന" എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് പ്രധാന താരം ഷറഫുദ്ദീൻ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി എന്നിവർ ചേർന്ന് സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. അമിത് സാംസൺ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റി ജോബിയാണ് സംഗീതം നൽകുന്നത്. നവരംഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.