'സ്‌പൈഡർമാൻ 5' വരുന്നു; സ്ഥിരീകരിച്ച് മാർവൽ സ്റ്റുഡിയോസ്

 

'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന് സൂചന നൽകി നിർമാതാക്കൾ. മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈഗിയാണ് 'സ്‌പൈഡർമാൻ 5' സംബന്ധിച്ച പ്രതീക്ഷകൾ പങ്കുവെച്ചത്.'വെറൈറ്റി'ക്ക് നൽകിയ അഭിമുഖത്തിലാണ് കെവിൻ ഫൈഗി ചിത്രത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ച് പ്രതികരിച്ചത്. അടുത്ത ഭാഗത്തിനായുള്ള പ്ലാൻ എപ്പോഴും തങ്ങൾക്കുണ്ട് എന്നായിരുന്നു കെവിൻ ഫൈഗി പറഞ്ഞത്.'ബ്രാൻഡ് ന്യൂ ഡേ' സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ തന്നെ അടുത്ത ഭാഗം ഒരുക്കുമെന്ന് നിർമാതാവ് ആമി പാസ്‌കലും പ്രതീക്ഷ പ്രകടിപ്പിച്ചു. കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോയാൽ അടുത്ത ഭാഗത്തിന്റെ സംവിധാന ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്ന് ആമി പാസ്‌കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.