പിറന്നാൾ പാർട്ടിയിൽ ഷാരൂഖിന്‍റെ പ്രകടനത്തിൽ അമ്പരന്ന് ആരാധകർ; പാമ്പിനെ കഴുത്തിലിട്ടും കൈയിൽ പിടിച്ചും കിംഗ് ഖാൻ
ബോളിവുഡ് താര ംഷാരൂഖ് ഖാൻ്റെ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ വൻ ഹിറ്റ് ആയി. മുംബൈയിൽ നടന്ന അംബാനിയുടെ ആഡംബര പിറന്നാൾ പാർട്ടിയിൽ ഷാരൂഖ് ഖാൻ പാമ്പിനെ കഴുത്തിലണിയുന്നതും മറ്റൊന്നിനെ കൈയിൽ പിടിക്കുന്നതുമായ ദൃശ്യങ്ങളാണ് ആരാധകർക്കിടയിലും ബോളിവുഡിലും വൻ തരംഗമായി മാറിയത്.
ഇഷ അംബാനിയുടെ ഇരട്ടക്കുട്ടികളുടെ പിറന്നാൾ ആഘോഷ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ഭയപ്പെടുത്തുന്ന ഇഴജന്തുക്കളെ കിംഗ് ഖാൻ ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിലെ ഉള്ളടക്കം. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൻ തരംഗമായി മാറുകയായിരുന്നു.
A post shared by Shah Rukh Khan Universe (@srkuniverse)
എന്നാൽ, ഷാരൂഖ് പാമ്പിനെ പിടിക്കാൻ മടിക്കുന്നതായി തോന്നും. പക്ഷേ, അംബാനി പാമ്പിനെ ശ്രദ്ധാപൂർവം കൈകളിൽ കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നതു വീഡിയോയിൽ കാണാം. അനന്ത് അംബാനിയാണ് പാന്പിനെ കൈമാറുന്നത്. ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ രാധിക മർച്ചന്‍റ് അദ്ദേഹത്തെ സഹായിക്കുന്നതും കാണാം. ആ സമയം, താരത്തിന്‍റെ പിന്നിൽ നിന്ന ആരോ കഴുത്തിൽ സമാനമായ മറ്റൊരു പാമ്പിനെ തൂക്കുകയായിരുന്നു. അങ്ങനെ രണ്ടു പാന്പുകളെ മഹാനടന് ഒരേ സമയം കൈകാര്യം ചെയ്യേണ്ടിവന്നു.
ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്‍റെയും ഇരട്ടക്കുട്ടികളായ കൃഷ്ണയുടെയും ആദിയയുടെയും ആദ്യ പിറന്നാൾ ആഘോഷത്തിൽ നിരവധി ബോളിവുഡ് താരങ്ങളാണു പങ്കെടുത്തത്. ഷാരൂഖ്, കരൺ ജോഹർ, കിയാര അദ്വാനി, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂർ തുടങ്ങി നിരവധി താരങ്ങൾ മുംബൈയിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.