മരുമകളുടെ പ്രവൃത്തികളാണ് പ്രശ്‌നമായത്; സൂര്യയും ജ്യോതികയും കുടുംബവുമായി തെറ്റിപ്പിരിഞ്ഞു

 

തമിഴ് സിനിമയിലെ സൂപ്പര്‍താരമാണ് സൂര്യ. സൂര്യയുടെ സിനിമകള്‍ക്കെല്ലാം ഇവിടങ്ങളില്‍ വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. അടുത്തിടെ മൂന്ന് ഹിറ്റ് ചിത്രങ്ങളാണ് താരം സ്വന്തമാക്കിയിരുന്നത്. അടുത്തതായി ഒരു പാന്‍ ഇന്ത്യ സിനിമയുമായി മുന്നോട്ട്.

സൂര്യയ്‌ക്കൊപ്പം എല്ലാത്തിനും പിന്തുണയുമായി നടിയും ഭാര്യയുമായ ജ്യോതികയുമുണ്ട്. കുറേ കാലം അഭിനയത്തില്‍ നിന്നും മാറി നിന്ന ജ്യോതിക അഭിനയത്തിലേക്കും നിര്‍മാണത്തിലേക്കുമൊക്കെ ചുവടുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ സൂര്യയുടെ കുടുംബവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പ്രശസ്ത നടന്‍ ശിവകുമാറിന്റെ മൂത്തമകനാണ് സൂര്യ. ഇളയവന്‍ കാര്‍ത്തിയും സിനിമയില്‍ സജീവമാണ്. സഹോദരന്മാരും പിതാവുമടക്കം കുടുംബം ഒന്നുചേര്‍ന്നാണ് ഇത്രയും കാലം ജീവിച്ചിരുന്നതും. എന്നാല്‍ കുടുംബത്തില്‍ നിന്നും സൂര്യ വേര്‍പിരിഞ്ഞ് പോയെന്നും ഇതിന് കാരണം ജ്യോതികയാണെന്നുമാണ് പുത്തന്‍ പ്രചരണത്തില്‍ പറയുന്നത്. സൂര്യയുടെ കുടുംബവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വാര്‍ത്തയാണ് കോളിവുഡില്‍ ചര്‍ച്ചയാവുന്നത്.

സൂര്യ കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ തമിഴ് സിനിമാവൃത്തങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിന് പുറമെ ഇവരുടെ വേര്‍പിരിയലിന് പരോക്ഷമായ കാരണവും ജ്യോതികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മുതിര്‍ന്ന തമിഴ് നടന്‍ ബെയില്‍വന്‍ രംഗനാഥന്‍ നടത്തിയ അഭിപ്രായപ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യത്തില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. അച്ഛന്‍ ശിവകുമാറും ഇളയ സഹോദരന്‍ കാര്‍ത്തിയുമായി സൂര്യയുടെ ബന്ധം അത്ര നല്ലതല്ലെന്നാണ് ദിവസങ്ങളായി പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

സൂര്യ ജ്യോതികയെ വിവാഹം കഴിക്കുന്നതില്‍ ചെറിയൊരു എതിര്‍പ്പ് പിതാവിന് ഉണ്ടായിരുന്നതായിട്ടാണ് വിവരം. അതൊക്കെ കഴിഞ്ഞെങ്കിലും ഇപ്പോള്‍ മരുമകളുടെ സിനിമയിലേക്കുള്ള തിരിച്ച് വരവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. വിവാഹശേഷം വെള്ളിത്തിരയില്‍ നിന്ന് വിട്ടുനിന്ന ജ്യോതിക വീണ്ടും സിനിമകള്‍ ചെയ്യുന്നത് ശിവകുമാറില്‍ അതൃപ്തിയ്ക്ക് കാരണമായെന്നാണ് പറഞ്ഞ് കേൾക്കുന്നത്.

അതോടെ ഈ വിഷയത്തില്‍ അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായെന്ന തരത്തില്‍ തമിഴകത്ത് ചില വാര്‍ത്ത വന്നു. സൂര്യയും ജ്യോതികയും അവരുടെ കരിയറില്‍ വലുതായി കൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നത് ഉള്‍കൊള്ളാന്‍ സാധിക്കാത്തതിനാല്‍ സൂര്യ കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചതായിട്ടാണ് വിവരം.

മാത്രമല്ല കുടുംബത്തോടൊപ്പം സൂര്യ മുംബൈയില്‍ താമസിക്കാന്‍ പോകുന്നുവെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കുറച്ച് കാലമായി സൂര്യയും ജ്യോതികയും മുംബൈയില്‍ താമസിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാത്രവുമല്ല മുംബൈയില്‍ വീടുകള്‍ വാങ്ങാനും താരങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് അറിയുന്നു.

ഇപ്പോള്‍ പുറത്ത് വന്ന കാര്യങ്ങളൊന്നും ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. ഇതൊക്കെ സത്യമാണോ അല്ലയോ എന്നറിയാന്‍ സൂര്യയുടെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും പ്രതികരിക്കണം. പിന്നെ കിംവദന്തികളോട് അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

സൂര്യ 42 എന്ന പേരിലൊരു സിനിമയാണ് അടുത്തതായി വരാനിരിക്കുന്നത്. അതുപോലെ സൂര്യയുടെ വിജയ സിനിമയായ സുരൈപോട്രിന്റെ റീമേക്കിലും നടന്‍ അഭിനയിക്കുന്നുണ്ട്. വാടി വാസല്‍ എന്നൊരു സിനിമ കൂടി സൂര്യയുടേതായി ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

അതേ സമയം ജ്യോതികയും സിനിമയുമായി തിരക്കിലാണ്. ശ്രദ്ധേയമായ കാര്യം മലയാളത്തിലും നടി അഭിനയിക്കുന്നു എന്നതാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ജ്യോതിക അഭിനയിക്കുന്നത്. കാതല്‍ എന്ന സിനിമയിലൂടെയാണ് ജ്യോതികയുടെ മലയാളത്തിലേക്കുള്ള എന്‍ട്രി.