സൂര്യ - ജിത്തു മാധവൻ ചിത്രം 'സീൻ' ട്രെയിലർ പുറത്ത്; ദീപാവലി റിലീസിനായി കാത്ത് ആരാധകർ

 

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘സീനി’ന്റെ (Scene) ഔദ്യോഗിക ട്രെയിലർ പുറത്തുവന്നു. മാസ് ആക്ഷനും നർമവും ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കിയ ട്രെയിലർ ചിത്രത്തെ ഒരു കംപ്ലീറ്റ് എന്റർടെയ്‌നറായാണ് അവതരിപ്പിച്ചത്. നവംബർ 6-ന് ദീപാവലി റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

<a style="border: 0px; overflow: hidden" href=https://youtube.com/embed/LM4ByXufv2w?autoplay=1&mute=1><img src=https://img.youtube.com/vi/LM4ByXufv2w/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden;" width="640">

ഡി.എസ്.പി ഇമ്പരാജ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ സ്റ്റൈലിഷും ദൃഢവുമായ മാസ് അവതാരമാണ് ട്രെയിലറിലെ പ്രധാന ആകർഷണം. മികച്ച ദൃശ്യങ്ങളും സുഷിൻ ശ്യാമിന്റെ ശ്രദ്ധേയമായ പശ്ചാത്തലസംഗീതവും ട്രെയിലറിന് കൂടുതൽ മികവേകുന്നുണ്ട്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണിത്. സുഷിൻ ശ്യാം ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

നസ്‌ലൻ, നസ്രിയ നസീം എന്നിവർക്കൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നസ്‌ലൻ അവതരിപ്പിക്കുന്ന 'ഈശ്വരൻ' എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് 'യു/എ' സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് നിർമ്മാണം. കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ശ്രീ ഗോകുലം ഗോപാലൻ ചിത്രം മെഗാ റിലീസായി പ്രദർശനത്തിനെത്തിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.