സംഗീത് പ്രതാപ്- ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ടീസർ പുറത്തിറങ്ങി

 

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവന്നു. ഡോ. പോൾസ് എൻ്റർടെയ്ൻമെൻ്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോ. പോൾ വർഗീസും സുജിത് ജെ. നായരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നടി നിലീൻ സാന്ദ്ര തിരക്കഥയൊരുക്കിയ ചിത്രത്തിൽ അഖില ഭാർഗവനാണ് നായിക.

കോമയിൽ നിന്ന് ഉണരുന്ന പ്രധാന കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി (സൂപ്പർ ഹിയറിങ്) ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം മുജീബ് മജീദും ഛായാഗ്രഹണം അഖിൽ സേവ്യറും നിർവഹിക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

<a style="border: 0px; overflow: hidden" href=https://youtube.com/embed/eyu1HAYBceY?autoplay=1&mute=1><img src=https://img.youtube.com/vi/eyu1HAYBceY/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" title="It's a Medical Miracle Official Teaser | Sangeeth Prathap | Sharaf U Dheen | Mujeeb | Shyamin" width="1005">