ജനനായകൻ ട്രെയിലർ പുറത്തിറങ്ങി; ഐ ആം വെയ്റ്റിംഗ് അല്ല, ഇനി കമിംഗ് എന്ന് വിജയ്
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കഥാപരിസരമാണ് കൈകാര്യം ചെയ്യുന്നത്. പൊങ്കൽ റിലീസായി ജനുവരി 9-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ആഗോളതലത്തിൽ ടിക്കറ്റ് ബുക്കിംഗിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്.
വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം 'ജനനായകനെ' കാത്തിരിക്കുന്നത്. ട്രെയിലറിലെ ഡയലോഗുകളും വിജയിയുടെ ലുക്കുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ.കെ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.