എം.എ നിഷാദ് ഒരുക്കുന്ന ‘ലർക്ക്’ ട്രെയ്‌ലർ പുറത്തിറങ്ങി; ജൂലൈ 24-ന് തിയേറ്ററിൽ

 

കേരള ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘ലർക്ക്’-ന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇതിനോടകം തന്നെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ തെരഞ്ഞെടുക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആൻഡ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി വി, മനോജ് രത്നാകരൻ എന്നിവർ ചേർന്ന് കേരള ടാക്കീസിന്റെ ബാനറിൽ ചിത്രം സഹനിർമ്മാണം നിർവഹിക്കുന്നു. ആർ ഹരികുമാർ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ടി ജി രവി, പ്രശാന്ത് അലക്സാണ്ടർ, എം എ നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു–കാസിം, ഫിറോസ് അബ്ദുള്ള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോക്ടർ സജീഷ്, റഹിം മാർബൺ, അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭൂദ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്.