കാത്തിരിപ്പ് നീളും; 'പേട്രിയറ്റ്' ഏപ്രില്‍ 23 ന് എത്തില്ല

 
മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ആ കാത്തിരിപ്പ് നീളും. നേരത്തെ നിശ്ചയിച്ചത് പോലെ ഏപ്രില്‍ 23 ന് ചിത്രം എത്തില്ലെന്നാണ് നിര്‍മാതാവ് ആന്റോ ജോസഫ് അറിയിച്ചിരിക്കുന്നത്.നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രില്‍ 23 ല്‍ നിന്നും കുറച്ച് ദിവസങ്ങളിലേക്ക് മാറ്റുക എന്നത് അനിവാര്യമായിരിക്കുകയാണ് എന്നാണ് ആന്റോ ജോസഫ് പറയുന്നത്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് റിലീസ് മാറ്റി വച്ച കാര്യം നിര്‍മാതാവ് അറിയിച്ചത്.