ലാലേട്ടനെ അനുകരിച്ച് എയറിലായി ടിനി ടോം

 
വാര്‍ത്തയായും വിവാദമായുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം ചര്‍ച്ചയാകുന്ന താരമാണ് ടിനി ടോം. ഒരിടവേളയ്ക്ക് ശേഷം ഇതാ, വീണ്ടും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് ടിനി ടോം. കഴിഞ്ഞ ദിവസം നടന്ന ചെങ്ങന്നൂര്‍ പെരുമ 2026 ല്‍ നിന്നുള്ള ടിനി ടോമിന്റെ മിമിക്രിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.കേരളത്തിലെ അറിയപ്പെടുന്ന മിമിക്രി താരമാണ് ടിനി ടോം. മിമിക്രിയിലൂടെ സിനിമയിലെത്തുകയും, ഇന്ന് മലയാള സിനിമയില്‍ സജീവ സാന്നിധ്യമാവുകയും ചെയ്ത താരം. ഒരുകാലത്ത് മിമിക്രി വേദികളിലെ മിന്നും താരമായ ടിനിയുടെ മിമിക്രി പക്ഷെ ഇപ്പോള്‍ കാലത്തിനൊത്ത് ഉയര്‍ന്നിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.പരിപാടിയില്‍ ടിനി ടോം അവതരിപ്പിച്ച മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. എമ്പുരാനിലെ മോഹന്‍ലാലിന്റെ നടത്തമാണ് ടിനി അനുകരിച്ചത്. എന്നാല്‍ ഒട്ടും നിലവാരമില്ലാത്തതാണ് ടിനിയുടെ അനുകരണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.