മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് ടിനി ടോം

 
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് നട‌ൻ ടിനി ടോം. ആര് അധികാരത്തില്‍ വന്നാലും ആരൊക്കെ മന്ത്രിയായാലും രാഷ്ട്രീയം നോക്കാതെ സഹായിക്കുന്ന ആളാണ് മന്ത്രി സജി ചെറിയാനെന്നും അദ്ദേഹം തനിക്കൊരു സഹോദരനും മാതൃകയുമാണെന്നും ടിനി ഫെയ്സ്ബുക്കിൽ കുറിച്ചു."ആര് അധികാരത്തിൽ വന്നാലും ഈ എളിയവന് ഒന്നേയുള്ളു ആഗ്രഹം ഇത്‌ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ നന്ദികേടാകും. ..മന്ത്രി സജി ചെറിയാൻ സർ എനിക്ക് സ്വന്തം ഒരു സഹോദരനാണ്, മാതൃകയാണ്. ..വിളിക്കുന്ന അടുത്ത നിമിഷം ഫോൺ എടുക്കും, ഞാൻ ഉൾപ്പെടെയുള്ളവർ സ്ഥാപിച്ച maa (മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് ) സർക്കാർ അക്കാഡമി അംഗീകാരം നൽകി, സംഗീത നാടക അക്കാദമി അവാർഡും ഗുരു പൂജ അവാർഡും ഏർപ്പാടാക്കിയ മന്ത്രി,സർക്കാർ സിനിമ കോൺക്ലേവുകളിൽ Amma യ്ക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ തന്ന മന്ത്രി, ഈ അടുത്തു Amma സംഘടന നടത്തിയ കുടുംബ സംഗമത്തിന് ചങ്ക് പോലെ കൂടെ നിന്ന് സഹായിച്ച എന്റെ ചേട്ടൻ, അങ്ങനെ എളിയവരെ കൂടെ നിർത്തി ചെയ്‌തു തന്ന ഒരുപാട് ഉപകാരങ്ങൾ…