വിജയ് സേതുപതിയുടെ പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ്' ടീസർ പുറത്ത്; നായിക സംയുക്ത

 

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി പ്രമുഖ തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ-ഇന്ത്യൻ ചിത്രം 'സ്ലം ഡോഗി'ന്റെ (Slum Dog) ആവേശം നിറയ്ക്കുന്ന ടീസർ പുറത്തുവിട്ടു. '33 ടെംപിൾ റോഡ്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ് ആക്ഷൻ ചിത്രത്തിൽ മലയാളി താരം സംയുക്തയാണ് നായികയായി എത്തുന്നത്.

പ്രേക്ഷകരെ അക്ഷരാർഥത്തിൽ ആവേശം കൊള്ളിക്കുന്ന ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വിജയ് സേതുപതിയെ ഇതുവരെ കാണാത്ത ലുക്കിലും അതീവ മാസ് സ്റ്റൈലിഷ് ഗെറ്റപ്പിലുമാണ് ദൃശ്യങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ടീസറിന്റെ പ്രധാന ഹൈലൈറ്റ്. ചിത്രത്തിൽ താരം ഒരു അന്ധ കഥാപാത്രമായി എത്തുന്നുവെന്ന സൂചനയും ടീസർ നൽകുന്നുണ്ട്. യാചകരുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമയുടെ കഥാവികസനമെന്നാണ് ഡയലോഗുകൾ വ്യക്തമാക്കുന്നത്.

<a style="border: 0px; overflow: hidden" href=https://youtube.com/embed/AIVtStHolxs?autoplay=1&mute=1><img src=https://img.youtube.com/vi/AIVtStHolxs/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden;" width="640">

പുരി കണക്റ്റിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും, ജെ.ബി. മോഷൻ പിക്‌ചേഴ്‌സ് ബാനറിൽ ജെ.ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ആക്ഷനും ഇമോഷനും കോമഡിക്കും പ്രാധാന്യം നൽകി പുരി ജഗനാഥ് തന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റായാണ് 'സ്ലം ഡോഗ്' ഒരുക്കിയിരിക്കുന്നത്.

ബോളിവുഡ് താരം തബു, കന്നഡ താരം വിജയ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇതിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് വിജയ് കുമാർ അവതരിപ്പിക്കുന്നത്. സറീന വഹാബ്, ബ്രഹ്‌മാജി, വി.ടി.വി. ഗണേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. 'അർജുൻ റെഡ്ഡി', 'അനിമൽ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേശീയ അവാർഡ് ജേതാവ് ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം സാം കെ. നായിഡുവും എഡിറ്റിങ് സന്തോഷ് നൂസിലയും നിർവ്വഹിക്കുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തും.