വിജയ് സേതുപതി ചിത്രം 'സ്ലം ഡോഗ്'; ടീസർ ജൂൺ 8ന് പുറത്തിറിങ്ങും
വിജയ് സേതുപതിയെ നായകനാക്കി സംവിധായകൻ പുരി ജഗന്നാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്ലം ഡോഗ്'ന്റെ ആദ്യ ടീസർ ജൂൺ 8ന് പുറത്തിറങ്ങും.'33 ടെംപിൾ റോഡ്' എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പുരി കണക്റ്റ് ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും, ജെ.ബി. മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ.ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് നിർമ്മിക്കുന്നത്. സംയുക്തയാണ് നായിക.നിലവിൽ ചിത്രത്തിന്റെ എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടുകൊണ്ടാണ് ടീസർ ലോഞ്ച് തീയതി പ്രഖ്യാപിച്ചത് കഴുത്തിൽ രക്തം പുരണ്ട ഒരു കത്തി വെക്കപ്പെട്ട രീതിയിൽ നിൽക്കുന്ന, കണ്ണ് മൂടി കെട്ടിയ ഒരു രൂപത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. അത് വളരെ ഭയാനകവും പ്രതീകാത്മകവുമായി തോന്നുന്ന ഒരു ശ്രദ്ധേയമായ ചിത്രമാണ് സൃഷ്ടിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു.
പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത മാസ്, സ്‌റ്റൈലിഷ് കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രഹ്‌മാജി, വി.ടി.വി. ഗണേഷ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് അദ്ദേഹം.